ഉരുട്ടിക്കൊല: കോടതി വിധി പൊലീസ് രാജിനുള്ള ശിക്ഷ -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കോടതി പൊലീസുദ്യോഗസ്ഥര്‍ക്ക് ശിക്ഷവിധിച്ചത് കേരളത്തില്‍ തുടര്‍ന്നുവരുന്ന പൊലീസ് രാജിനുള്ള ശിക്ഷയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സ്വന്തം മക​െൻറ മരണത്തിന് നീതിതേടിയ പ്രഭാവതിയമ്മയുടെ 13 വര്‍ഷത്തെ പോരാട്ടത്തി​െൻറ വിജയംകൂടിയാണ് ശിക്ഷാവിധി. പൊലീസില്‍ ക്രിമിനലുകള്‍ പെരുകുന്നത് കൃത്യമായ നിയമനടപടികളോ ശിക്ഷാവിധികളോ ഉണ്ടാകാത്തതുകൊണ്ടാണ്. വിനായക​െൻറതും ശ്രീജിത്തി​െൻറതും അടക്കം പൊലീസ് കൊലകളില്‍ കൂടുതല്‍ ജാഗ്രതയോടെ നിയമ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.