​ പഠനസദസ്സ്​

കോഴിക്കോട്: ഇൻറർെനറ്റ് സേവനങ്ങൾക്കു നൽകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിന് സമൂഹം ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് സബ്കലക്ടർ വി. വിഘ്നേശ്വരി പറഞ്ഞു. 'സേഫ്റ്റി ഇൻ സൈബർ സ്പേയ്സ്' എന്ന വിഷയത്തിൽ ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച പഠനസദസ്സ്ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമിതി പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി. അസി. പ്രഫസർ ഡോ. ഹിരൺ വി. നാഥ് ക്ലാസെടുത്തു. ജില്ല സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ, കാലിക്കറ്റ് മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറ് കെ.എ. അജയൻ, പത്്മനാഭൻ വേങ്ങേരി, വി.പി. സനീബ്കുമാർ, ഇ. മിനി, എൻ. ഷഹാമ, നേഹ മുസ്തഫ, വി. ആദം അമൽ, മുഹസീന, എം.പി. ശോഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.