അവകാശ പത്രിക: എസ്​.എഫ്​.​െഎ ഡി.ഡി.ഇ ഒാഫിസ്​​ മാർച്ച്

േകാഴിക്കോട്: സർക്കാറിന് സമർപ്പിച്ച 36 നിർദേശങ്ങൾ അടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫിസിലേക്ക് മാർച്ച് നടത്തി. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക, അനിയന്ത്രിതമായി അണ്‍എയ്ഡഡ്-സി.ബി.എസ്.സി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്ന നടപടി അവസാനിപ്പിക്കുക, അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക, സ്വാശ്രയ കോളജുകളോ കോഴ്‌സുകളോ പുതുതായി അനുവദിക്കാതിരിക്കുക, സാങ്കേതിക സർവകലാശാല പ്രവര്‍ത്തനം ജനാധിപത്യവത്കരിക്കുക, പോളിടെക്‌നിക് ഐ.ടി.ഐ സിലബസുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. അഖിലേന്ത്യ ജോയൻറ് സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി. അതുൽ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി ബി.സി. അനുജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ഉമ്മർ, ജില്ല ജോയൻറ് സെക്രട്ടറി അരുൺ ഒഴലോട്ട്, സിദ്ധാർഥ് രവീന്ദ്രൻ, പി. സുജ, ബിഞ്ചി ദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.