സി.പി.​​െഎ (എൽ.എൽ) റെഡ്​സ്​റ്റാർ ജില്ല സമ്മേളനം സമാപിച്ചു

വടകര: 11ാം പാർട്ടി കോൺഗ്രസി​െൻറ ഭാഗമായ കോഴിക്കോട് ജില്ല സമ്മേളനം വടകര ചോറോഡ് എടച്ചേരി ദാസൻ നാഗറിൽ നടന്നു. പി.ടി. രവീന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു. വി.എ. ബാലകൃഷ്ണൻ, എ.എം. സ്മിത, പി. ശിവദാസ് എന്നിവരടങ്ങിയ പ്രസീഡിയവും സാബി ജോസഫ്, എം.പി. കുഞ്ഞിക്കണാരൻ, എ.എം. അഖിൽകുമാർ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളന നടപടി നിയന്ത്രിച്ചു. എ.എം. അഖിൽകുമാറിനെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. ലോറിസമരം അടിയന്തരമായി ഒത്തുതീർപ്പാക്കണം കോഴിക്കോട്: പലചരക്കി​െൻറയും പച്ചക്കറികളുടെയും വരവ് ഗണ്യമായി കുറഞ്ഞതിനാൽ ലോറിസമരം ഉടൻ ഒത്തുതീർക്കണമെന്ന് കാലിക്കറ്റ് ഫുഡ്ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻറ്സ് അസോ. സെക്രട്ടറി പി.എം. ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു. ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസ് ആഹ്വാനം ചെയ്ത സമരത്തിന് കേരള സ്റ്റേറ്റ് ലോറി ഒാണേഴ്സ് ഫെഡറേഷ​െൻറ പിന്തുണകൂടിയുള്ളതിനാൽ പല ഉൽപന്നങ്ങളും മൊത്തവിപണിയിൽ വരവ് കുറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും കേരള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും ഇ-മെയിൽ സന്ദേശം അയച്ചു. കോഴിക്കോട്: ലോറിസമരം എത്രയും പെെട്ടന്ന് ഒത്തുതീർപ്പാക്കാത്തപക്ഷം കേരളം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിയേക്കുമെന്ന് മലബാർ ചേംബർ ഒാഫ് കോമേഴ്സ് മുന്നറിയിപ്പ് നൽകി. എത്രയും പെെട്ടന്ന് ലോറിസമരം ഒത്തുതീർപ്പാക്കണമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും കേരള ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർക്കുമയച്ച ഇ-മെയിൽ സന്ദേശത്തിൽ മലബാർ ചേംബർ പ്രസിഡൻറ് പി.വി. നിധീഷ് ആവശ്യപ്പെട്ടു. ചലച്ചിത്രപുരസ്കാര സമർപ്പണം നീട്ടിവെക്കണം കോഴിക്കോട്: ചലച്ചിത്ര പുരസ്കാര സമർപ്പണം നീട്ടിവെക്കണമെന്ന് മലയാള ചലച്ചിത്ര കാണികൾ (മക്കൾ) ആവശ്യപ്പെട്ടു. നികുതിപ്പണം വിനിയോഗിച്ച് നടത്തുന്ന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ ആരെയൊക്കെ പെങ്കടുപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണാധികാരം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാണ്. സിനിമ മേഖലയിലെ ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ നീതിയും പരിഗണനയും അംഗീകാരവും ലഭിക്കണം. സംസ്ഥാന പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ ടി.പി. വാസു, പി.െഎ. അജയൻ, വൈസ് പ്രസിഡൻറുമാരായ എം. ശ്രീറാം, അഡ്വ. എം.കെ. അയ്യപ്പൻ, കെ.സി. മാത്യു മൂലേപ്പാട്, എം.വി. മാധവൻ, കെ. മോഹൻദാസ്, ലാംബ്രട്ട് ജോർജ്, സി.വി. ജോസി എന്നിവർ സംസാരിച്ചു. പി.െഎ. അജയൻ സ്വാഗതവും സി.സി. മനോജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.