'താരവന്ദനം 2018' മെഗാ താരനിശ ഒക്​ടോബർ ഏഴിന്

കോഴിക്കോട്: ഇ.കെ. നായനാർ ചാരിറ്റബ്ൾ സൊസൈറ്റിയുടെ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 'താരവന്ദനം 2018' എന്ന പേരിൽ മെഗാ താരനിശ സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് സരോവരം എമറാൾഡ് ട്രേഡ് സ​െൻററിൽ നടത്തുന്ന താരനിശയിൽ ചലച്ചിത്രതാരങ്ങളടക്കമുള്ളവരുടെ പരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ-സംസ്ഥാന പുരസ്കാരം നേടിയ 41 മലയാളം സിനിമ കലാകാരന്മാരെ ചടങ്ങിൽ ആദരിക്കും. ബോബൻ സാമുവലാണ് പരിപാടിയുടെ സംവിധാനം. പ്രവേശനം പാസ് മുഖേനയായിരിക്കും. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബാബു പറശ്ശേരി, സംവിധായകൻ ബോബൻ സാമുവൽ, വി.വി. രാജ, ഒ. രാജ്‌ഗോപാൽ, സി.പി. മുസാഫർ അഹമ്മദ്, മനോജ് കാരന്തൂർ, എം.വി. മുഹാദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.