വീട്ടമ്മയുടെ കൊല: ഭർത്താവ്​ റിമാൻഡിൽ

പയ്യോളി: തിക്കോടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി റിമാൻഡിൽ. തിക്കോടി പഞ്ചായത്ത് ബസാറിലെ ഒാടംകുളത്തിൽ സത്യയെ (46) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുചുകുന്ന് സ്വദേശി വലിയ മലയിൽ കോളനിയിലെ ബാലനെയാണ് (50) പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സത്യയെ വീടിനകത്ത് കട്ടിലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിനുശേഷം ബാലൻ ഒളിവിൽപോവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം പാലക്കാട് വെച്ചാണ് പിടിയിലായത്. മദ്യപിച്ച് വീട്ടിലെത്തുന്ന ബാലൻ ഭാര്യയുമായി വഴക്കിടുകയും മർദിക്കുകയും ചെയ്യാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. സംഭവ ദിവസവും രാത്രിയിലും വഴക്കും മർദനവും നടന്നതായി പറയുന്നു. വഴക്ക് മൂർച്ഛിച്ച് ബാലൻ സത്യയെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം കോടതിയിൽ ഹരജി സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പയ്യോളി സി.െഎ ദിനേശൻ കോറോത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.