ആയുർവേദ മെഡിക്കൽ ക്യാമ്പും അനുമോദന സദസ്സും

ബാലുശ്ശേരി: പൊന്നരംതെരു വിശ്വചേതന സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു. അനുമോദന സദസ്സ് സിനിമ നടൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. എസ്. പ്രബോധ്, വാർഡ് അംഗങ്ങളായ സുമ വെള്ളച്ചാലൻകണ്ടി, ബീന കാട്ടുപറമ്പത്ത്, ഡോ. വി.കെ. ദീപേഷ്, രൂപീഷ് മാസ്റ്റർ, ഡോ. എം. ശങ്കരൻ, കെ. സോമൻ, ദേവേശൻ മാസ്റ്റർ, ശോഭന കിണറ്റിൻകര തുടങ്ങിയവർ സംസാരിച്ചു. കെ. ജയാനന്ദൻ സ്വാഗതവും വി. നീമ നന്ദിയും പറഞ്ഞു. ആയുർവേദ മെഡിക്കൽ ക്യാമ്പ് കോട്ടക്കൽ ആയുർവേദ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. എ.പി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എൻ.പി. രാമദാസ്, കെ. ചന്ദ്രൻ, വിജയൻ, കെ.സി. സത്യൻ എന്നിവർ നേതൃത്വം നൽകി. ബാലുശ്ശേരി ഇൻഡോർ സ്റ്റേഡിയം: എം.എൽ.എ ഫണ്ടിൽനിന്നും 30 ലക്ഷം കൂടി അനുവദിച്ചു ബാലുശ്ശേരി: ബാലുശ്ശേരി ഇൻഡോർ സ്റ്റേഡിയം പണി പൂർത്തീകരിക്കാൻ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 30 ലക്ഷം കൂടി അനുവദിച്ചു. വൈകുണ്ഠത്തിലെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനോടനുബന്ധിച്ച് നിർമിച്ച ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഒരു കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. സ്റ്റേഡിയം കവാടം നിർമാണത്തിനായി ടി.എൻ. സീമ എം.പിയുടെ ഫണ്ടിൽനിന്നും 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കവാടത്തി​െൻറയും ഇൻഡോർ സ്റ്റേഡിയത്തി​െൻറയും പണി ഏതാണ്ട് പൂർത്തിയായെങ്കിലും ഇൻഡോർ സ്റ്റേഡിയത്തിനുള്ളിലെ ഫ്ലോറി​െൻറ പണി പൂർത്തിയായിട്ടില്ല. ഫണ്ടി​െൻറ അപര്യാപ്തത മൂലം ഇൻഡോർ സ്റ്റേഡിയം പൂർത്തിയാകാത്ത അവസ്ഥയിലായിരുന്നു. ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നും ഇതിനായി തുകയൊന്നും കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്നാണ് പണി പൂർത്തിയാക്കാനായി എം.എൽ.എ തന്നെ മുൻകൈയെടുത്ത് 30 ലക്ഷം കൂടി അനുവദിച്ചത്. റോഡ് ഉദ്ഘാടനം ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിലെ എരമംഗലം കുന്നക്കൊടി പ്രദേശത്തെ ചാത്തനാടത്ത്-തായാട്ടുമ്മൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. 2017-18 പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്. വാർഡ് അംഗം കെ. ഗണേശൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഇസ്മാഇൗൽ, ടി. സജീവൻ, കെ. ഷാജി, ശിവൻ പൊന്നാറമ്പത്ത്, കെ.കെ. യൂസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.