ലോറി സമരം ഉടനെ ഒത്തുതീർപ്പാക്കണം -ലോറി ഏജൻറുമാർ

കോഴിക്കോട്: അനിശ്ചിതകാല ലോറി സമരംമൂലം സംസ്ഥാനത്തെ വാണിജ്യ വ്യവസായ മേഖല സ്തംഭിച്ചിരിക്കുകയാണെന്നും സമരം ഉടനെ ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണമെന്നും ലോറി ട്രാൻസ്പോർട്ട് ഏജൻസീസ് യൂനിയൻ(സി.െഎ.ടി.യു) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം നിലച്ചതോടെ നിേത്യാപയോഗ സാധനങ്ങളുെട വില ക്രമാതീതമായി വർധിക്കുകയാണ്. ലോറി ഉടമകളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പ്രതിസന്ധി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി. വേണുഗോപാലൻ അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് എം. റഷീദ് സ്വാഗതും എൻ.പി. ആലിക്കോയ നന്ദിയും പറഞ്ഞു. കേരളം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങും -മലബാർ ചേംബർ കോഴിക്കോട്: ലോറി പണിമുടക്ക് മൂലം ചരക്കുനീക്കം നിലച്ച് പല ഉൽപന്നങ്ങൾക്കും വിലവർധിക്കുന്ന സാഹചര്യത്തിൽ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് മലബാർ ചേംബർ ഒാഫ് േകാമേഴ്സ് കേന്ദ്ര-സംസ്ഥാന ഗതാഗത മന്ത്രിമാർക്ക് ഇ-മെയിൽ സന്ദേശമയച്ചു. പൂർണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് നിേത്യാപയോഗ സാധനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ തരമില്ല. സമരം തുടർന്നാൽ കേരളം ഭക്ഷ്യവസ്തുക്കളുടെ ക്ഷാമത്തിലേക്ക് നീങ്ങിയേക്കുമെന്നും മലബാർ ചേംബർ ഭാരവാഹികളുടെ ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.