എ.ഐ.വൈ.എഫ് ജില്ല നേതൃ ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായില്‍. കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ എ.ഐ.വൈ.എഫ് ജില്ല നേതൃ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എന്‍. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാല്‍, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍, ടി.കെ. രാജന്‍‍, പി.വി. മാധവന്‍, ഇ.സി. സതീശന്‍. പി.കെ. നാസര്‍, അജയ് ആവള, സി.കെ. ബിജിത്ത് ലാല്‍, കെ.പി. ബിനൂപ്, ബി. ദര്‍ശിത്ത്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പി. ഗവാസ്, പ്രസിഡൻറ് എന്‍.എം. ബിജു എന്നിവര്‍ സംസാരിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാല്‍, ചരിത്രകാരന്‍ പി. ഹരീന്ദ്രനാഥ് എന്നിവര്‍ ക്ലാെസടുത്തു. കെ. സുജിത്ത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.