നാദാപുരം: വീടിനു ഭീഷണിയായ മരം മുറിക്കാൻ തഹസിൽദാറുടെ ഉത്തരവുണ്ടായിട്ടും പൊതുമരാമത്ത് അധികൃതർക്ക് അനങ്ങാപ്പാറ നയം. ഫണ്ടില്ലെന്ന ഒഴുക്കൻ മറുപടി പറഞ്ഞ് പൊതുമരാമത്ത് ഒഴിഞ്ഞുമാറുമ്പോൾ കുടുംബം തീ തിന്ന് കഴിയുകയാണ്. പുറമേരി വില്ലേജിലെ കോമത്ത് താഴക്കുനി പൊക്കെൻറ കുടുംബമാണ് ഏതു നിമിഷവും വീടിനു മുകളിലേക്ക് പതിച്ചേക്കാവുന്ന കൂറ്റൻ ആൽമരത്തെ ഭയക്കുന്നത്. 2017ൽ ആണ് പൊക്കൻ വീടിനടുത്തുള്ള പുറമേരി-കുനിങ്ങാട് റോഡിലെ വലിയ ആൽമരം വീടിനു മുകളിലേക്ക് ചാഞ്ഞിരിക്കയാണെന്നും ഏതു നിമിഷവും വീണ് വീട് തകർന്നേക്കുമെന്നും കാണിച്ച് വടകര തഹസിൽദാർക്ക് പരാതി നൽകിയത്. മരത്തിെൻറ ശാഖകൾ വീടിനു ഭീഷണിയാണെന്ന് ബോധ്യപ്പെട്ട എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസിൽദാർ പി.കെ. സതീഷ്കുമാർ മുറിക്കാൻ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം അസി. എൻജിനീയർക്ക് നിർദേശം നൽകി. 15 ദിവസത്തിനകം തുടർനടപടി സ്വീകരിക്കാനായിരുന്നു ഉത്തരവ്. ജനുവരി ഒന്നിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ ഏഴുമാസം കഴിഞ്ഞിട്ടും പൊതുമരാമത്ത് അധികൃതർ തയാറായിട്ടില്ല. മരത്തിെൻറ ശാഖകൾ മുറിച്ചുമാറ്റാനുള്ള ഫണ്ട് ഇല്ലെന്നാണ് അധികൃതർ നൽകുന്ന മറുപടി. കനത്ത മഴയും ശക്തമായ കാറ്റും പതിവായതോടെ ഏതു നിമിഷവും ആൽമരം പതിച്ച് വീട് തകർന്നേക്കുമെന്ന സ്ഥിതിയാണ്. പ്രാണഭയം ഇല്ലാതെ വീട്ടിനുള്ളിൽ കഴിയാനുള്ള സ്ഥിതിവിശേഷം ഉണ്ടാകാൻ ആരെ സമീപിക്കണമെന്നറിയാതെ കഴിയുകയാണ് കുടുംബം. അരീക്കര ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണം -ഡി.വൈ.എഫ്.ഐ നാദാപുരം: ചെക്യാട് പഞ്ചായത്തിലെ അരീക്കര അന്തിയേരിയിലെ ഭൂമിപ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഭൂമി കൈവശക്കാർക്ക് പതിച്ചുനൽകാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം നിധിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ടി. അഭീഷ് അധ്യക്ഷത വഹിച്ചു. വി. പ്രസൂൺ, സി.പി. നിധീഷ്, കെ.പി. രാജൻ, ടി. ശ്രീമേഷ്, എൻ.എസ്. അനഘ, വി. വസീഫ്, കെ.പി. ശ്രീജിത്ത്, പി.സി. ഷൈജു, വി.കെ. സുമേഷ്, കെ.ടി.കെ. സ്വാതി എന്നിവർ സംസാരിച്ചു. ടി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.