കോഴിക്കോട്: പൊലീസ് അസോസിയേഷൻ യൂനിറ്റ് തല തെരഞ്ഞെടുപ്പിൽ കോഴിക്കോട് സിറ്റിയിൽ ഔദ്യോഗിക പക്ഷത്തിന് ജയം. ആകെയുള്ള 56 സീറ്റിൽ 54സീറ്റും ഔദ്യോഗിക പക്ഷം വിജയിച്ചു. എതിർപക്ഷത്തിന് ജില്ലയിൽ രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ആകെയുള്ള 56 സീറ്റിൽ ആറ് സീറ്റിൽ ഔദ്യോഗിക പക്ഷം നേരേത്ത എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കി 50 സ്ഥാനങ്ങളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ജില്ല സെക്രട്ടറി ജി.എസ്. ശ്രീജിഷ് സിറ്റി കൺട്രോൾ റൂമിൽ നിന്നും പ്രസിഡൻറ് വി.പി. പവിത്രൻ കസബയിൽ നിന്നും വീണ്ടും വിജയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 28 പൊലീസ് ജില്ല കമ്മിറ്റികളിൽ ഏറ്റവുമധികം സീറ്റുകളിലേക്ക് മത്സരം നടന്നത് കോഴിക്കോട് സിറ്റി ജില്ലയിലായിരുന്നു. ജില്ല ഭാരവാഹി സ്ഥാനത്തേക്കുള്ള െതരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.