** 22 പേരുടെ മൊഴിയെടുത്ത് സംഘം മടങ്ങി നാദാപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന സി.ബി.െഎ സംഘം ഒന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. വെള്ളിയാഴ്ച 12 പേരുടെകൂടി മൊഴി രേഖപ്പെടുത്തിയശേഷം സംഘം കൊച്ചിയിലേക്ക് തിരിച്ചുപോയി. വ്യാഴാഴ്ച 10 പേരുടെ മൊഴിയെടുത്തിരുന്നു. ജിഷ്ണുവിെൻറ മൃതദേഹം കാണുകയും പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റുവാങ്ങുകയും ചെയ്ത നാട്ടുകാർ മൃതദേഹത്തിൽ മുറിവ് കണ്ടതായി മൊഴി നൽകി. നേരേത്ത കേസ് അന്വേഷിച്ച ലോക്കൽ പൊലീസിനും ഇവർ ഇതേ െമാഴിയാണ് നൽകിയത്. ജിഷ്ണു പഠിച്ച പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിലും മൃതദേഹം അവസാനമായി കണ്ട ബന്ധു ഡോക്ടർ ജസി സുജിതിെൻറ കുറ്റ്യാടി നരിക്കൂട്ടം ചാലിലെ വീട്ടിലെത്തിയും അന്വേഷണ സംഘം മൊഴിയെടുത്തു. ജിഷ്ണുവിെൻറ അമ്മ മഹിജ, പിതാവ് അശോകൻ എന്നിവരിൽനിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഒന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയ സി.ബി.ഐ അടുത്തഘട്ടം സഹപാഠികളിൽനിന്നും കോളജ് അധികൃതരിൽനിന്നും മൊഴിയെടുക്കും. ചിത്രം Saji 1 ജിഷ്ണു പ്രണോയ് പഠിച്ച പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിൽ സി.ബി.െഎ സംഘം തെളിവെടുപ്പ് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.