വാഹനം ബ്രേക്ക് ഡൗണായില്ലെങ്കില്‍ ഫോർമാലിൻ കലർന്ന മത്സ്യം തീന്‍മേശയിലെത്തിയേനെ...

വടകര: മത്സ്യവുമായി വന്ന വാഹനം ബ്രേക്ക് ഡൗണായി വഴിയിൽ നിന്നുപോയതുകൊണ്ട് മാത്രമാണ് വടകരയില്‍ ഫോര്‍മാലിൻ ചേര്‍ത്ത മത്സ്യം പിടികൂടാനായത്. സംഭവം ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് കണ്ണൂരിലെത്തിച്ച മത്സ്യം തിരികെ വടകരയിലെത്തിയപ്പോള്‍ മാത്രമാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം വഴിയിൽ കുടുങ്ങിയ സമയത്ത് നാല് പെട്ടി മുള്ളന്‍ മുയിപ്പോത്തെ മത്സ്യക്കച്ചവടക്കാരന്‍ വാങ്ങിയിരുന്നു. കണ്ണി അയല എന്ന് വിളിക്കുന്ന മത്സ്യമാണ് പ്രധാനമായി വാഹനത്തിലുണ്ടായിരുന്നത്. ഇത് കേരളത്തില്‍ പ്രിയപ്പെട്ടവയല്ല. അതുകൊണ്ടാണ് മാര്‍ക്കറ്റില്‍ വില്‍പന നടക്കാതിരുന്നത്. ഉച്ച 1.30ഓടെ കോഴിക്കോട് മാര്‍ക്കറ്റില്‍ നടക്കുന്ന കച്ചവടത്തിനാണ് ഇവര്‍ കണ്ണൂരില്‍നിന്ന് തിരിച്ചത്. ചോമ്പാല്‍ ഹാര്‍ബറിൽ കയറി വില്‍പന നടത്താനും ശ്രമിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ഫോര്‍മാലിൻ കിറ്റാണ് ഇത് കണ്ടെത്താൻ സഹായിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.