ആദിവാസി വിദ്യാർഥികളുടെ ലാപ്ടോപ്പ് വിതരണ പദ്ധതി അട്ടിമറിച്ചു

നാദാപുരം: ചെക്യാട് പഞ്ചായത്ത് പട്ടികവർഗ വിദ്യാർഥികൾക്കായി നടപ്പാക്കിയ ലാപ്ടോപ് വിതരണപദ്ധതി അട്ടിമറിച്ചതായി പരാതി. ഗുണഭോക്താക്കൾ കലക്ടർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ഇതുസംബന്ധിച്ച് പരാതി നൽകി. പഞ്ചായത്തിലെ നാലാം വാർഡ് കണ്ടിവാതുക്കൽ ഊരുകൂട്ടത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നാലു വിദ്യാർഥികളാണ് പരാതി നൽകിയത്. 2017-18 വർഷത്തെ വാർഷിക പദ്ധതിയിലാണ് ലാപ്ടോപ്പിനായി വിദ്യാർഥികൾ അപേക്ഷ നൽകിയത്. അന്തിമ പട്ടികയിൽ നാലുപേരെയും ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, പദ്ധതി നിർവഹണത്തി​െൻറ സമയപരിധി കഴിഞ്ഞിട്ടും ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്തിനെ സമീപിച്ചു. അങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നാണ് പഞ്ചായത്ത് ഓഫിസിൽനിന്നും അറിച്ചത്. ഇതേതുടർന്ന് വിദ്യാർഥികൾ വിവരാവകാശം പ്രകാരം അപേക്ഷ നൽകി. ഇതു പ്രകാരം ലഭിച്ച മറുപടിയിലാണ് ലാപ്ടോപ്പ് വിതരണം ചെയ്യാനായി വകയിരുത്തിയ ഫണ്ട് ലൈഫ്മിഷൻ ഭവന പദ്ധതിക്കായി മാറ്റിയതായി പഞ്ചായത്ത് രേഖാമൂലം അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.