വടകര: 'ബില്‍ഡ് യുവര്‍ ഡ്രീംസ്' വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി ഞായറാഴ്ച രാവിലെ 9.30 മുതല്‍ വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്രതിഭകളെയും യു.എസ്.എസ്, എല്‍.എസ്.എസ് സ്കോളര്‍ഷിപ് നേടിയവരെയുമാണ് അനുമോദിക്കുക. വിവിധ വിഭാഗങ്ങളിലായി 1141 വിദ്യാർഥികളെ അനുമോദിക്കും. യു.എ.ഇ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കോഓഡിനേഷന്‍ കമ്മിറ്റി സഹകരണത്തോടെയാണ് പരിപാടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ മുഖ്യാതിഥിയാവും. കരിയര്‍ വിദഗ്ധന്‍ ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ ക്ലാസെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ ഇന്ന് വടകര പുതിയാപ്പ് റിബിന്‍ നഗര്‍: ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് സമ്മേളനം-10.00 വടകര എസ്.ജി.എം.എസ്.ബി സ്കൂള്‍: വടകര ഉപജില്ല അറബിക് അലിഫ് ക്വിസ് മത്സരം-10.00 വടകര പരവന്തല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: കര്‍ക്കടക മാസാചരണം-അഖണ്ഡനാമജപം-6.00 വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി: ചിത്രപ്രദര്‍ശനം-10.00 മണിയൂര്‍ കമ്യൂണിറ്റി ഹാള്‍: മണിയൂര്‍ പഞ്ചായത്തിലെ (മണിയൂര്‍ വില്ലേജ്) റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കല്‍-10.00 വടകര ടൗണ്‍ ഹാള്‍: ഹജ്ജിന് പോകുന്ന വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ്-9.00 അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ്: തൊഴില്‍രഹിത വേതന വിതരണം-10.00 ഐ.ടി.ഐ പ്രവേശനം വടകര: ഗവ. ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷിച്ച ഇ-സെഡ്-195 മുതല്‍ 185 വരെയും ഒസി-195-185, ഒ.ബി.എച്ച്-195-185, എം.യു-185-175, എസ്.സി-17-165 വരെ ഇന്‍ഡക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ 23 ന് രക്ഷിതാവിനോടൊപ്പം രണ്ടാമത്തെ കൗണ്‍സിലിങ്ങിന് ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ടി.സി., നേറ്റ്വിവിറ്റി, കമ്യൂണിറ്റി എന്നിവയുടെ സര്‍ട്ടിഫിക്കറ്റും 4,000 രൂപ ഫീസും സഹിതമാണ് എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.