മഴവെള്ളത്തിലാക്കിയ നാടുകൾ തലപ്പൊയിൽ-ചീക്കിലോട് സ്​കൂൾ റോഡിൽ വെള്ളക്കെട്ട്

ആയഞ്ചേരി: ആയഞ്ചേരി തലപ്പൊയിൽ-ചീക്കിലോട് സ്കൂൾ റോഡിൽ നിരവുമ്മൽ ഭാഗത്ത് വെള്ളക്കെട്ട്. ഒാവുചാലുകൾ അടഞ്ഞതും റോഡിലെ കുഴികളുമാണ് വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കുന്നത്. നിരവുമ്മൽ മുക്ക് മുതൽ പടിഞ്ഞാറയിൽ മുക്കുവരെയുള്ള ഭാഗം ടാർ ചെയ്തിട്ടില്ല. ഈ ഭാഗത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. റോഡ് ടാർചെയ്യാൻ നാലു ലക്ഷം വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടി പൂർത്തിയായിട്ടില്ല. റോഡ് ഉടൻ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൈയും െകട്ടി നിന്നാൽ വെള്ളക്കെട്ട് പോകില്ല പൈങ്ങോട്ടായി: കൈയും െകട്ടി നിൽക്കാതെ യുവാക്കളിറങ്ങി പൈങ്ങോട്ടായി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി. റോഡിലെ വെള്ളം ഇറങ്ങാതായപ്പോൾ എ.കെ. അക്ബർ, വി.കെ. മുസ്തഫ, കെ.വി. ജൗഹർ എന്നിവർ രംഗത്തിറങ്ങി പ്രശ്നം പരിഹരിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഓവുചാലിലെ തടസ്സം നീക്കി റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു. ഇതിനായി പരിശ്രമിച്ചവരെ പുനത്തിൽ അമ്മദ് ഹാജി നോട്ടുമാലയിട്ട് സ്വീകരിച്ചു. കെ.സി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇവർക്ക് ലഭിച്ച നോട്ടുമാല കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. പി.സി. മൊയ്തു ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.