കോഴിക്കോട്: ആൾക്കൂട്ട കൊലപാതകങ്ങളെ കർശനമായി നേരിടണമെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ്. നീതിപീഠം പൗരാവകാശങ്ങൾക്കു വേണ്ടി വിധി പുറപ്പെടുവിച്ചതിനോടൊപ്പം ആൾക്കൂട്ട പീഡനങ്ങൾ തടയാൻ ഭരണകൂടം പ്രായോഗിക നിലപാട് സ്വീകരിക്കണം. സ്വാമി അഗ്നിവേശിനെതിരെയുള്ള മർദനം വിളിച്ചുപറയുന്നത് കുറ്റവാളികൾ നിർബാധം വിഹരിക്കുന്നു എന്നതാണ്. നീതിപീഠവും ഭരണകൂടവും കർശന നിലപാട് സ്വീകരിച്ചാലേ അതിക്രമങ്ങൾ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂവെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. അശ്ക്കറലി, സദറുദ്ദീൻ, സിറാജുദീൻ ഇബ്നുഹംസ, ഫാഇസ് ചെറുവറ്റ, ശമീർബാബു കൊടുവള്ളി, റഊഫ് മൂഴിക്കൽ, ഒ.െക. ഫൈറൂസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.