വീട് തകർന്നു

ആയഞ്ചേരി: തെങ്ങ് വീണ് ആയഞ്ചേരി രാമത്ത്കണ്ടി രാധയുടെ വീടി​െൻറ സൺഷേഡ് തകർന്നു. വീടി​െൻറ പല ഭാഗത്തും വിള്ളൽ വീണു. ഇപ്പോൾ വീട് ചോരുന്ന അവസ്ഥയിലാണ്. തിരുവള്ളൂർ: ഗ്രാമപഞ്ചായത്തി​െൻറ പഠനമുറി പദ്ധതി പ്രകാരം നവീകരിച്ച കണ്ണമ്പത്തുകരയിലെ മഠത്തുംതാഴക്കുനി കല്യാണിയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. ബുധനാഴ്ച പുലർച്ചെ അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൈപ്പ് നന്നാക്കാതെ വാട്ടർ അതോറിറ്റി കിടങ്ങ് മൂടി കുറ്റ്യാടി: വടകര റോഡിൽ 10 ദിവസം മുമ്പ് പൈപ്പ് പൊട്ടിയുണ്ടായ കിടങ്ങ് അധികൃതർ പാറപ്പൊടിയിട്ട് മൂടി. റോഡ് വക്കിൽ രൂപപ്പെട്ട ആഴമുള്ള കുഴി മൂടാത്തത് ബുധനാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കൊയ്യമ്പാറ ശുചീകരണ പ്ലാൻറിൽനിന്ന് കായക്കൊടി ഭാഗത്തേക്കുള്ള മെയിൻ സപ്ലൈ പൈപ്പ് പ്ലാൻറിനു മുന്നിൽ പൊട്ടിയാണ് ഗർത്തം രൂപപ്പെട്ടത്. പൈപ്പ്ലൈൻ നന്നാക്കാത്തതാണ് കിടങ്ങ് മൂടാതിരിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, കനത്ത മഴയും ശക്തമായ ഉറവയും ഉള്ളതിനാൽ മഴയുടെ ശക്തി കുറഞ്ഞാൽ പൈപ്പ് നന്നാക്കാമെന്ന് പറഞ്ഞാണെത്ര കുഴി മൂടിയത്. എന്നാൽ, കുഴിമൂടിയ ഭാഗം ചതുപ്പായി കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.