വർഗീയ ശക്​തികളുടെ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി ചെറുക്കണം -എൽ.ഡി.എഫ്

കോഴിക്കോട്: അഭിമന്യുവി​െൻറ കൊലക്കു ശേഷവും വർഗീയ ശക്തികളുടെ അഴിഞ്ഞാട്ടം തുടരുന്നതി​െൻറ സൂചനയാണ് പേരാമ്പ്ര കാരയാട് എസ്.എഫ്.ഐ നേതാവിനെതിരെ നടന്ന അക്രമമെന്നും ഇത്തരം അക്രമങ്ങളെ ചെറുക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും എൽ.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വർഗീയ ശക്തികൾക്കെതിരെയും പശ്ചിമ ബംഗാളിലും ത്രിപുരയിലും നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെയും ഇൗ മാസം 24ന് പബ്ലിക് ലൈബ്രറിക്ക് സമീപം കൂട്ട ധർണ നടത്താനും യോഗം തീരുമാനിച്ചു. ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. പി. മോഹനൻ, മുക്കം മുഹമ്മദ്, കെ. ലോഹ്യ, കെ. കുഞ്ഞമ്മദ്, എം. നാരായണൻ, എം. ആലിക്കോയ, ടി.കെ. രാജൻ, സി. സത്യചന്ദ്രൻ, പി.ടി. ആസാദ്, പി.ആർ. സുനിൽ സിങ്, സി.പി. ഹമീദ്, പി.ടി. മാത്യു, കെ.കെ. ദിനേശൻ, സാലിഹ് കൂടത്തായ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.