ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങളിൽ പരിശോധന

കോഴിക്കോട്: ജി.എസ്.ടി നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങളിൽ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം പരിശോധന കർശനമാക്കുന്നു. ചൊവ്വാഴ്ച നഗരത്തിൽ നടത്തിയ പരിശോധനയിൽ പാളയം റോഡിലെ ഒരു സ്ഥാപനം 26.91 കോടി രൂപയുടെ വിൽപനയുടെ റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഈ വിൽപനക്ക് നികുതിയിനത്തിൽ മാത്രം 80.74 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക് അടക്കേണ്ടതുണ്ട്. റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടക്കുന്നതിലും വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങളെക്കുറിച്ച് ജി.എസ്.ടി ഇൻറലിജൻസിന് വിവരം ലഭിച്ചിട്ടുെണ്ടന്നും ഇത്തരം സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും നടപടികൾ കൈക്കൊള്ളുമെന്നും കോഴിക്കോട് െഡപ്യൂട്ടി കമീഷണർ (ഇൻറലിജൻസ്) അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.