കോഴിക്കോട്: രാജ്യത്തെ തകർക്കുന്ന ആശയമാണ് പോപുലർ ഫ്രണ്ടും എസ്.ഡി.പി.െഎയും മുന്നോട്ടുവെക്കുന്നെതന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. 'വർഗീയതയുടെ രാഷ്ട്രീയം' എന്നപേരിൽ യൂത്ത്ലീഗ് സംഘടിപ്പിച്ച െസമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രസ്ഥാനങ്ങൾ പൊട്ടിമുളച്ച കാലത്തുതന്നെ അതിനെതിരെ പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പുകളിൽ ഇക്കൂട്ടരുെട വോട്ടുവേണ്ട എന്ന് പരസ്യമായി പറയുകയും ചെയ്തവരാണ് മുസ്ലിം ലീഗുകാർ. ഇതിെൻറയെല്ലാം പേരിൽ താനടക്കമുള്ളവർക്ക് പലതവണ വധഭീഷണിവരെ ഉണ്ടായിട്ടുമുണ്ട്. എൻ.ഡി.എഫും പോപുലർ ഫ്രണ്ടും എസ്.ഡി.പി.െഎയുമെല്ലാം പ്രത്യയശാസ്ത്രപരമായി മച്ചുനന്മാരാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി എം.എൽ.എ, വി.ടി. ബൽറാം എം.എൽ.എ, മാധ്യമപ്രവർത്തകൻ ഷാജഹാൻ കാളിയത്ത്, സി.കെ. സുബൈർ, പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.