കൊയിലാണ്ടി: ദേശീയപാതയിൽ കെ.ഡി.സി ബാങ്കിനു സമീപത്ത് ഉയരുന്ന അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് വി. സത്യൻ ആവശ്യപ്പെട്ടു. സി.പി.എം ജില്ല സമ്മേളന ഭാഗമായി സ്ഥാപിച്ച ഷെഡിെൻറ മറപിടിച്ചാണ് അനധികൃത കെട്ടിട നിർമാണമെന്ന് ബി.ജെ.പി ആരോപിച്ചു. 'വന്യമൃഗശല്യത്തിനെതിരെ അടിയന്തര നടപടി വേണം' കൊയിലാണ്ടി: വന്യമൃഗശല്യം മൂലം കൂരാച്ചുണ്ട്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മേഖലകളിൽ താമസിക്കുന്നവർക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.പി. അജിത, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ, പയ്യോളി നഗരസഭ ചെയർപേഴ്സൻ സജിനി കോഴിപ്പുറത്ത്, പയ്യോളി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ, ഇ.കെ. അജിത്, പി. ചാത്തപ്പൻ, രാജൻ വർക്കി എന്നിവർ സംസാരിച്ചു. തഹസിൽദാർ പി. പ്രേമൻ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി ആശുപത്രി കെട്ടിടം: യൂത്ത് കോൺഗ്രസ് ഉപവാസം നടത്തി കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം എത്രയും പെട്ടെന്ന് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി, എം. ധനീഷ് ലാൽ, രാജേഷ് കീഴരിയൂർ, സി.കെ. അരുൺ, ഷഫീക്ക് വടക്കയിൽ, എം.കെ. സായിഷ്, സന്തോഷ് തിക്കോടി, സിബിൻ കണ്ടത്തനാരി, രജീഷ് വെങ്ങളത്തുകണ്ടി, വി.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി.സി.സി അംഗം യു. രാജീവൻ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.