പേരാമ്പ്ര: സൊസൈറ്റി ഫോർ സോഷ്യൽ മൂവ്മെൻറ് വിഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികളെ ആദരിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൻ കെ. വിജയലക്ഷ്മി നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഗാനകീർത്തി പുരസ്കാരം സോന പേരാമ്പ്രയും കലാ ശ്രേഷ്ഠ പുരസ്കാരം ടി.കെ. ആവളയും അക്ഷരമിത്ര പുരസ്കാരം അഷ്റഫ് കല്ലോടും വർത്തമാന പുരസ്കാരം ചന്ദ്രിക ദിനപത്രം പേരാമ്പ്ര ലേഖകൻ എൻ.കെ. കുഞ്ഞിമുഹമ്മദും പുരുഷൻ കടലുണ്ടിയിൽനിന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. സതി, കെ. നാരായണക്കുറുപ്പ്, കെ.കെ. രജീഷ്, കെ. രാധാകൃഷ്ണൻ, കെ.എം. സുരേഷ് ബാബു, ഷാജി പയ്യോളി, സി.പി. സഹദേവൻ, അഷ്റഫ് കല്ലോട്, കെ.എം. വേലായുധൻ, അബ്ദുറഹ്മാൻ കോട്ടക്കൽ, സന്തോഷ് പെരവച്ചേരി, വിജയൻ ആവള, സി. കുഞ്ഞിരാമനുണ്ണി, ദാമോദരൻ നിർമല്ലൂർ, വനജ ചീനംകുഴി, ടി. രൂപ, എം. സുഭാഷ്, പി. മനോജ്, ആനന്ദ് ജ്യോതി, സി.കെ. ബാലകൃഷ്ണൻ, ആർ. അമലേന്ദു, ആര്യ മോഹൻദാസ് എന്നിവർ സംസാരിച്ചു. പച്ചക്കറിവിത്തിെൻറയും ജൈവ വളത്തിെൻറയും കിറ്റ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.