ചുരത്തിലെ വാഹന നിയന്ത്രണം വിനോദസഞ്ചാര മേഖലക്ക് തിരിച്ചടി

ടി.ഡി. െസബാസ്റ്റ്യൻ ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ മൂലം രണ്ടാഴ്ചയായി ഭാഗികമായി ഏർപ്പെടുത്തിയ വാഹന നിയന്ത്രണം വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. മൺസൂൺ ടൂറിസത്തി​െൻറ ഭാഗമായി നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ചുരം മേഖല ഇപ്പോൾ വിജനമാണ്. യാത്ര ബസുകളും നാലുചക്ര വാഹനങ്ങളും വൺവേയാക്കി കടത്തിവിടുന്നുണ്ടെങ്കിലും ടൂറിസ്റ്റ് ബസുകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സ്കാനിയ അടക്കമുള്ള അന്തർസംസ്ഥാന യാത്ര ബസുകൾ കടത്തിവിടുമ്പോൾ അതേ വിഭാഗത്തിൽപെട്ട ടൂറിസ്റ്റുകളുമായെത്തുന്ന ബസുകൾക്ക് ചുരത്തിൽ നിരോധനം ഏർപ്പെടുത്തിയതി​െൻറ ലക്ഷ്യമാണ് വ്യക്തമാകാത്തത്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്റാറൻറുകളും കടുത്ത പ്രതിസന്ധിയിലാണ്. താമരശ്ശേരി മുതൽ അടിവാരം വരെയും ലക്കിടി മുതൽ വൈത്തിരി വരെയും ഇത്തരം നിരവധി ഹോട്ടലുകളും റസ്‌റ്റാറൻറുകളുമുണ്ട്. വയനാട്ടിൽനിന്ന് പച്ചക്കറി അടക്കമുള്ള കാർഷികോൽപന്നങ്ങൾ കോഴിക്കോട് എത്തിക്കാനുള്ള മാർഗം അടഞ്ഞതോടെ കർഷകരും പ്രതിസന്ധിയിലാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ചരക്ക് കടത്തലിലുണ്ടാകുന്ന ഭാരിച്ച ചെലവ് കർഷകർക്ക് താങ്ങാവുന്നതിലധികമാണ്. സ്കാനിയ ബസ് അടക്കമുള്ള പാസഞ്ചർ ബസുകളുടെ ശരാശരി ഭാരം 20 ടണ്ണാണ്. ഇതേ ഭാരമുള്ള ടൂറിസ്റ്റ് ബസുകൾ കൂടി കടത്തിവിട്ടാൽ ടൂറിസം മേഖലയിൽ ഇപ്പോൾ നിലനിൽക്കുന്ന മാന്ദ്യത്തിന് പരിധിവരെ അറുതിവരുത്താനാകും. 20 ടണ്ണിലധികം ഭാരംവരാത്ത ചരക്ക് ലോറികൾക്ക് കൂടി ചുരത്തിലൂടെ പ്രവേശനാനുമതി ലഭിച്ചാൽ വയനാട്ടിലെ കർഷകർ നേരിടുന്ന പ്രതിസന്ധിക്കും പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.