പ്ലസ്​ വൺ പ്രവേശനം: കോഴിക്കോട്ട്​​ 5000 പേർക്ക്​ സീറ്റില്ല

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമ​െൻററി അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ 5000ൽപരം വിദ്യാർഥികൾക്ക് സീറ്റില്ല. ആറ് ജില്ലകളിൽ 10 ശതമാനം സീറ്റ് വർധിപ്പിച്ച ശേഷമാണ് സപ്ലിമ​െൻററി അലോട്ട്മ​െൻറ് നടത്തിയത്. കോഴിക്കോട് ജില്ലയിൽ 124 സീറ്റുകളും വയനാട് ജില്ലയിൽ 184 സീറ്റുമാണ് അവശേഷിക്കുന്നത്. കോഴിക്കോട് ജില്ലയിൽ സപ്ലിമ​െൻററി അലോട്ട്മ​െൻറിന് അപേക്ഷിച്ചത് 11947 പേരും അലോട്ട്മ​െൻറ് ലഭിച്ചത് 6606 പേർക്കുമാണ്. വയനാട് ജില്ലയിൽ 2595 പേർ സപ്ലിമ​െൻററി അലോട്ട്മ​െൻറിന് അപേക്ഷിച്ചു. 1747 പേർക്കാണ് അലോട്ട്മ​െൻറ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.