മാങ്കോസ്​റ്റിൻ ചുവട്ടിൽ വീണ്ടും ബഷീര്‍ ഒാർമ

ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറി​െൻറ വൈലാലിലെ വീട്ടിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ എഴുത്തുകാരും സാഹിത്യപ്രേമികളും സഹൃദയരും ഒത്തുചേര്‍ന്നു. തീവ്ര ജീവിതാനുഭവങ്ങളില്‍നിന്ന് കഥയുടെ അമൂല്യശില്‍പങ്ങള്‍ തീര്‍ത്ത ബഷീറി​െൻറ ഓര്‍മകള്‍ അയവിറക്കാനും സാംസ്‌കാരിക ബോധം ഉയർത്താനുമായിരുന്നു ഒത്തുചേരല്‍. രാവിലെ മുതൽക്കുതന്നെ വിദ്യാർഥികൾ ബഷീറി​െൻറ വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. സാഹിത്യ സ്നേഹികളും അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്നപ്പോൾ വൈലാലിൽ വീട് ആഘോഷമുഖരിതമായി. വൈകീട്ട് അഞ്ചിന് ആരംഭിച്ച ബഷീറിയൻ സ്മരണ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് നിർവഹിച്ചു. ആദ്യ വായനയിൽ കരയിപ്പിക്കുകയും പിന്നെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ജീവിത യാഥാർഥ്യങ്ങളാണ് ബഷീർ സാഹിത്യത്തിലൂടെ അനുഭവപ്പെടുന്നതെന്ന് റഫീക്ക് അഹമ്മദ് പറഞ്ഞു. ഡോ. എം.കെ. മുനീര്‍ എം.എൽ.എ, കെ.എസ്. വെങ്കിടാചലം, കാനേഷ് പൂനൂര്‍, ഖദീജ മുംതാസ്, മാധ്യമപ്രവർത്തകൻ എ. സജീവൻ, പ്രദീപ് ഹൂഡിനോ, ഡോ. പി.കെ പോക്കർ, പി.ആര്‍ നാഥൻ, നവാസ് പൂനൂർ, പി. ദാമോദരൻ, എടത്തൊടി രാധാകൃഷ്ണൻ, പ്രഫ. ലൂസി വര്‍ഗീസ്, മാങ്ങാട് രത്‌നാകരൻ, ലത്തീഫ് പറമ്പിൽ, ടി.കെ.എ അസീസ് തുടങ്ങിയവര്‍ സന്നിഹിതരായി. അനീസ് ബഷീർ ആമുഖപ്രഭാഷണം നടത്തി. ബഷീറി​െൻറ പേരക്കുട്ടി വസീം മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. ഷാഹിന, അസീം മുഹമ്മദ് ബഷീർ, നസീം മുഹമ്മദ് ബഷീർ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. പ്രമോദ് പൂമംഗലത്ത് സിത്താര്‍ കച്ചേരി നടത്തി. കവി സി. കാളിയമ്പുഴ കവിത അവതരിപ്പിച്ചു. ചെറുവണ്ണൂര്‍ എ.എം.യു.പി സ്‌കൂൾ, ബേപ്പൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂൾ, ബേപ്പൂര്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ബഷീറി​െൻറ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ 'പ്രേമലേഖനം' നാടകമായി അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.