മഹാരാജാസ് സംഭവത്തിൽ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണം -കാംപസ് ഫ്രണ്ട്

കോഴിക്കോട്: മഹാരാജാസ് കോളജിൽ ഉണ്ടായ സംഘർഷത്തി​െൻറയും അനിഷ്ട സംഭവങ്ങളുടെയും ദുരൂഹത നീക്കാന്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോളജിനുപുറത്ത് കാംപസ് ഫ്രണ്ടി​െൻറ ചുവരെഴുത്തും പ്രചാരണങ്ങളും എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവ്‌ കൊല്ലപ്പെട്ടത് ദുരൂഹമാണ്. ബന്ധുക്കളുടെ വെളിപ്പെടുത്തലും അന്വേഷിക്കണം. സംഭവത്തെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ദുരൂഹത അന്വേഷിക്കാതെ കാംപസ് ഫ്രണ്ടിനെ ഏകപക്ഷീയമായി കടന്നാക്രമിക്കുന്നതിൽനിന്ന് അന്വേഷണ ഏജൻസികളും മാധ്യമങ്ങളും പിന്മാറണം. സംസ്ഥാന പ്രസിഡൻറ് കെ.എച്ച്. അബ്ദുല്‍ഹാദി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എസ്. മുസമ്മില്‍, വൈസ് പ്രസിഡൻറ് അല്‍ ബിലാല്‍ സലീം, സെക്രട്ടറി സി.പി. അജ്മല്‍, ഷഫീഖ് കല്ലായി, സംസ്ഥാന സമിതിയംഗങ്ങളായ എസ്. മുഹമ്മദ് റാഷിദ്, ഫായിസ് കണിച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.