ബസ് യാത്രക്കിടെ പോക്കറ്റടി: യുവാവ് പിടിയില്‍

താമരശ്ശേരി: ബസ് യാത്രക്കാര​െൻറ പോക്കറ്റടിച്ച കേസില്‍ ഈങ്ങാപ്പുഴ കാക്കവയല്‍ നേരക്കാട്ടില്‍ റഫീക്കിനെ (39) താമരശ്ശേരി പൊലീസ് പിടികൂടി. ബുധനാഴ്ച രാവിലെ പത്തരയോടെ കുന്ദമംഗലത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യവെ താമരശ്ശേരി കടയപറമ്പത്ത് ബിജീഷി​െൻറ 8100 രൂപയും രേഖകളുമടങ്ങിയ പഴ്‌സാണ് കവര്‍ന്നത്. കാരാടിയില്‍ ബസിറങ്ങിയതോടെ പഴ്‌സ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ബിജീഷ് സംശയംതോന്നി യുവാവിനെ പിന്തുടര്‍ന്നു. ലോട്ടറി കടയില്‍ ടിക്കറ്റ് വാങ്ങുന്നതിനിടയില്‍ ബിജീഷ് അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ സായൂജ്കുമാറും സംഘവുമെത്തി റഫീഖിനെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കോടഞ്ചേരി, കൊടുവള്ളി, ബാലുശ്ശേരി, മുക്കം, അത്തോളി, കാക്കൂര്‍, പേരാമ്പ്ര, കൊയിലാണ്ടി എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.