ആകർഷണീയം പുള്ളന്നൂർ ന്യൂ.എൽ.പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാന പാർക്ക്

കൊടുവള്ളി: പ്രകൃതിയെ അറിയാൻ പുള്ളന്നൂർ ന്യൂ എൽ.പി സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനമൊരുക്കി വിദ്യാർഥികൾ. സ്കൂളിലെ നാലു സ​െൻറ് ഭൂമിയിൽ 2017 േമയ് 20നാണ് ഉദ്യാന നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. കുട്ടികളും അധ്യാപകരും അവരുടെ ഊഴമനുസരിച്ച് ഉദ്യാനം പരിചരിച്ചുവരുന്നു. ഒഴിവുസമയങ്ങളിലും ഇടവേളകളിലും ചെടികളുടെ ശാസ്ത്രീയ നാമവും മറ്റും നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നു. ഇവ പ്രത്യേകം തയാറാക്കിയ രജിസ്റ്ററിൽ രേഖപ്പെടുത്തും. കോഴിക്കോട് ഡി.ഡി.ഇയുടെയും മാവൂർ ബി.ആർ.സിയുടെയും ധനസഹായത്തോടെ നിർമിച്ച ഉദ്യാനം അധ്യാപകരുടെ മേൽനോട്ടം കൊണ്ടും കുട്ടികളുടെ പങ്കാളിത്തംകൊണ്ടും പി.ടി.എയുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സേവനങ്ങൾകൊണ്ടും ജില്ലയിൽ രണ്ടാംസ്ഥാനം ലഭിച്ച നിറവിലാണിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.