മുക്കം: ഇരു വൃക്കകളും തകരാറിലായ കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി നിവാസിയും നിർധന കുടുംബാംഗവുമായ കല്ലുവെട്ടുകുഴി അബ്ദുസ്സലാം ചികിത്സക്ക് സഹായം തേടുന്നു. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിെൻറ വൃക്കകൾ ഉടൻ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 30 ലക്ഷംരൂപ െചലവ് വരും. ചികിത്സക്ക് പണമില്ലാത്ത അബ്ദുസ്സലാമിനെ സഹായിക്കുന്നതിന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ചെയർമാനായും വൈസ് പ്രസിഡൻറ് വി.പി. ജമീല കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. എം.പി, എം.എൽ.എ ജില്ലാ പഞ്ചായത്ത് മെംബർമാർ, കാരശ്ശേരി ബാങ്ക് പ്രസിഡൻറ്, തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ച് വികാരി എന്നിവരടങ്ങുന്ന രക്ഷാധികാരികളും രംഗത്തിറങ്ങിക്കഴിഞ്ഞു. സഹായങ്ങൾ, അബ്ദുസ്സലാം കല്ലുവെട്ടുകുഴി ചികിത്സ സഹായ കമ്മിറ്റി A/CN0: 10 900100353654 , IFSC FDRL0001090 FEDERAL BANK MUKKAM എന്ന അക്കൗണ്ടിലേക്ക് അയക്കണം. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ വി.കെ. വിനോദ്, കെ. ശിവദാസൻ, യു.പി. മരക്കാർ, സലാം തേക്കുംകുറ്റി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.