കോളിയോട് മല: ആദിവാസി ഭൂമി ഭൂമാഫിയ വാങ്ങിക്കൂട്ടുന്നു

നന്മണ്ട: ജൈവ വൈവിധ്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കലവറയായ കോളിയോട് മല ആദിവാസി ഭൂമി വാങ്ങി കൂട്ടാൻ ഭൂമാഫിയ രംഗത്ത്. 400 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ആദിവാസി ഭൂമിയിലാണ് ഭൂമാഫിയയുടെ കണ്ണ്. ഇവിടെ 108 കുടുംബങ്ങളാണ് പരമ്പരാഗത ആചാരമനുസരിച്ച് കഴിയുന്നത്. നിരക്ഷരരായ ആദിവാസി ജനതയെ ഇടനിലക്കാർ സമീപിച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. സ​െൻറിന് 8000 രൂപ തോതിൽ ഇടനിലക്കാർ ഭൂമി വാങ്ങിക്കൂട്ടുകയും യഥാർഥ ഉടമക്ക് സ​െൻറിന് 40,000 രൂപക്ക് വിൽക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. ഭൂമി വിൽക്കുന്നവർ സാധാരണ നിലയിൽ കലക്ടർക്ക് അപേക്ഷ സമർപ്പിക്കുകയും കലക്ടർ വില്ലേജ് ഓഫിസറോട് അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും വില്ലേജ് ഓഫിസർ റിപ്പോർട്ട് കലക്ടർക്ക് നൽകുകയും വേണം. പകരം ഭൂമി കണ്ടെത്തിയതിനുശേഷമേ ക്രയവിക്രയം ചെയ്യാൻ പാടുള്ളൂ. ഈ നിയമങ്ങളൊക്കെ കാറ്റിൽപറത്തിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇത്തരത്തിൽ 24 ഓളം കുടുംബങ്ങളുടെ ഭൂമി കൈമാറ്റം ചെയ്തതായി പ്രദേശവാസികൾ പറയുന്നു. തൊട്ടടുത്ത കരിയാണി മലയും വർഷങ്ങൾക്ക് മുമ്പ് ഭൂമാഫിയ വാങ്ങിക്കൂട്ടിയതായിരുന്നു. പിന്നീടാണ് അവിടെ കരിങ്കൽ ഖനനം തുടങ്ങിയത്. അതേ ദുർഗതി ഇവിടെയും വരുമോയെന്ന ആധിയിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളും കോളിയോട് മലയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.