കോഴിക്കോട്: അക്കാദമിക് വർഷത്തിെൻറ തുടക്കത്തിൽ നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി ട്രാൻസ്ഫർ സർക്കാറിെൻറ സ്വജനപക്ഷപാതം മൂലമാണ് വൈകുന്നതെന്നും സുതാര്യമായി ട്രാൻസ്ഫർ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. മുഹമ്മദ് ഇസ്മാഇൗൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ ചേലേരി, സി.ടി.പി. ഉണ്ണിമൊയ്തീൻ, പി.എ. ഷമീല, വി. സജിത്, എ. അബൂബക്കർ, പി.സി. സിറാജ്, അൻവർ അടുക്കത്ത്, കെ.കെ. നവാസ്, അസീസ് നരിക്കലക്കണ്ടി, എ. മുഹമ്മദ് ബഷീർ, ഷാജിത, ഇസ്മാഇൗൽ, സജിത, ഹാരിസ് തൃശൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.