കോഴിക്കോട്: വിതരണത്തിലെ അപാകത പരിഹരിച്ച് കുട്ടികൾക്ക് ഉടനെ പാഠപുസ്തകം ലഭ്യമാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. അധ്യായനം തുടങ്ങിയിട്ടും കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിയിട്ടില്ല. ഒന്നു മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലെ വിവിധ വിഷയങ്ങളാണ് കുട്ടികൾക്ക് ലഭിക്കാനുള്ളത്. സ്കൂൾ തുറക്കുന്നതിനുമുമ്പുതന്നെ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തീകരിച്ചിട്ടില്ലെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറർ എം.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഉമ്മർ ചെറൂപ്പ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, കൗൺസിൽ അംഗങ്ങളായ പി. മുഹമ്മദലി, ഐ. സൽമാൻ, കെ.കെ. യാസിർ, എം .ടി. മുനീർ, ടി.കെ. അസീസ്, എം. മുഹമ്മദ്, കെ.വി. ഫിറോസ് ബാബു, അബ്ദുൽ സലാം കാവുങ്ങൽ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി എ. അബ്ദുൽ റഹിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.