ലോക ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കാൻ ദേശീയ ചാമ്പ്യന്​ സ്പോൺസറെ വേണം

കോഴിക്കോട്: ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് സ്പോൺസറെ കാത്ത് പ്രതീക്ഷയുമായി ദേശീയ ചാമ്പ്യൻ. കോഴിക്കോട് വടകര ഒാർക്കാേട്ടരി സ്വദേശി മജ്സിയ ഭാനുവാണ് 55 കിലോ സീനിയർ വിഭാഗം പഞ്ചഗുസ്തി ഇനത്തിൽ പങ്കെടുക്കാൻ സ്ഥാപനങ്ങളോ വ്യക്തികളോ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്. ഏകദേശം രണ്ടുലക്ഷം രൂപയാണ് ഇതിനായി കെട്ടിവെക്കേണ്ടത്. തുർക്കിയിലേക്ക് പോകാനും വരാനുമുള്ള വിമാന ടിക്കറ്റ്, വിസ, താമസ സൗകര്യം, അഫിലിയേഷൻ ഫീസ്, എൻട്രി ഫീസ് തുടങ്ങിയവക്കെല്ലാമായാണ് ഈ ഫീസ്. കൂടാതെ മത്സരത്തിനു മുമ്പുള്ള ക്യാമ്പിനടക്കം ചെലവുകൾ വേറെയുമുണ്ട്. ഇതിനെല്ലാമായി ത​െൻറ ൈകയിൽ പണമില്ലെന്ന് മജ്സിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ മാസം 10നകം പണമടക്കണം. ഇത്രയും ദിവസം സർക്കാറി​െൻറ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുമോ എന്ന ശ്രമത്തിലായിരുന്നു. സ്പോർട്സ് വകുപ്പിൽനിന്നും ന്യൂനപക്ഷ വകുപ്പിൽനിന്നും സഹായം അഭ്യർഥിച്ചെങ്കിലും നിരസിക്കപ്പെട്ടു. പഞ്ചഗുസ്തി അഫിലിയേറ്റ് ചെയ്ത സ്പോർട്സ് ഇനത്തിൽപെട്ടതാണെങ്കിലും സാമ്പത്തിക സഹായം ഉറപ്പുനൽകുന്ന വിഭാഗത്തിൽപെടുന്നില്ല. അതേസമയം, മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയാൽ ഇത് ലഭിക്കും. ഇത്തരത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത തുക ലഭിക്കാനുണ്ട്. എന്നാൽ, അതും ഇതുവരെ ലഭിച്ചില്ലെന്നും അവർ പറഞ്ഞു. ചെലവ് വഹിക്കാമെന്ന് പറഞ്ഞിരുന്ന ചില സ്വകാര്യ കമ്പനികൾ അവസാനഘട്ടത്തിൽ പിന്മാറിയതാണ് പ്രശ്നമായത്. മൂന്നു തവണ കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിങ് അസോസിയേഷൻ 'സ്ട്രോങ് വുമണാ'യി തിരഞ്ഞെടുക്കെപ്പട്ടിട്ടുണ്ട്. 2018 മേയിൽ ഉത്തർപ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 2017ലെ ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി വെള്ളിമെഡലും സ്വന്തമാക്കി. ഓർക്കാട്ടേരി കല്ലേരി മോയിലോത്ത് വീട്ടിൽ അബ്ദുൽ മജീദി​െൻറയും റസിയയുടെയും മകളാണ് മജ്സിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.