താമരശ്ശേരി: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അധികൃതര്‍ പിടികൂടി. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്ന താണിച്ചേരി വൈശാഖിനെയാണ് (23) എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജിജോ ജെയിംസിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. താമരശ്ശേരി ടൗണില്‍ വെച്ചാണ് വൈശാഖ് വലയിലായത്. താമരശ്ശേരി മേഖലയിലെ ചില്ലറ വില്‍പനക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന വൈശാഖ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവൻറിവ് ഓഫിസര്‍മാരായ ചന്ദ്രന്‍ കുഴിച്ചാലില്‍, പി. സജീവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി. നൗഫല്‍, സി.ജി. ഷാജു, അശ്വന്ത് വിഷ്വന്‍, കെ.ജി. ജിനീഷ്, വി.എം. സുമേഷ്, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.