കോഴിക്കോട്: ജൂലൈ 10, 11 തീയതികളിൽ കേരള പ്രവാസി സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ എയർപോർട്ടിനെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് രാപ്പകൽ സമരം സംഘടിപ്പിക്കും. ബാങ്ക് റോഡിലെ എയർ ഇന്ത്യ ഒാഫിസിന് മുന്നിൽ എം.പി, എം.എൽ.എമാർ, പ്രവാസികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെ അണിനിരത്തിയാണ് 24 മണിക്കൂർ സമരം. സമരം രാവിലെ 10ന് എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ല സെക്രട്ടറി സി.വി. ഇഖ്ബാൽ സ്വാഗതം പറഞ്ഞു. ബാദുഷ കടലുണ്ടി, എം.സി. അബു, പി.കെ. കബീർ സലാല, മഞ്ഞക്കുളം നാരായണൻ, എം. സുരേന്ദ്രൻ, പേരോത്ത് പ്രകാശൻ, കെ.ടി.കെ. ഭാസ്കരൻ, വി.പി. മൊയ്തീൻ കോയ, എം. യഹിയ, വിമല നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.