കോഴിക്കോട്: 'മാനവ ഐക്യം സാധ്യമാക്കുക' എന്ന പ്രമേയം മുൻനിർത്തി ഗ്ലോബൽ പീസ് ട്രസ്റ്റും മലബാർ സൈക്കിൾ റൈഡേഴ്സും സംയുക്തമായി രാജ്യാന്തര സമാധാന സന്ദേശ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. കോഴിക്കോട് സ്വദേശികളായ കെ.കെ അജിത്, ഇർഷാദ് മരക്കാർ, തൃശൂർ സ്വദേശി ആഷിക് വോൾഗ എന്നിവരാണ് കോഴിക്കോട്ടുനിന്ന് നേപ്പാളിലെ കാഠ്മണ്ഡു വരെ ഒരു മാസംകൊണ്ട് സഞ്ചരിക്കുന്ന സൈക്കിൾ റാലിയിൽ പങ്കാളികളാകുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലിന് തിരുവണ്ണൂരിൽ കവിയും ഗാനരചയിതാവുമായ കൈതപ്രം യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വാർത്തസമ്മേളനത്തിൽ മലബാർ റൈഡേഴ്സ് പ്രസിഡൻറ് സാഹിർ ബാബു, സെക്രട്ടറി സാദിൻ എടുത്തൊടികയിൽ, എ.കെ. സത്താർ, കെ.കെ. അജിത്, ഇർഷാദ് മരക്കാർ, ആഷിക് വോൾഗ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.