മാനിറച്ചിയുമായി രണ്ടുപേര്‍ പിടിയില്‍

താമരശ്ശേരി: മാനിറച്ചിയുമായി രണ്ടുപേരെ താമരശ്ശേരി ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. പൂനൂര്‍ ആറ്റുസ്ഥലം മുഹമ്മദ് ഹാഫിസ് (25), ബാലുശ്ശേരി മീത്തലെ മണഞ്ചേരി രാജേഷ്‌കുമാർ (44) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മാനിനെ കുറിച്യാട് വന്യജീവി സങ്കേതത്തില്‍നിന്ന് വേട്ടയാടിയതാണെന്ന് കണ്ടെത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. സജീവൻ, കെ. അബ്ദുൽ ഗഫൂര്‍, കെ. സുബൈർ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി. ഷൈലജ, ഇ. പ്രജീഷ്, സി. ദിപേഷ്, കെ. അഷ്‌റഫ്, ഡ്രൈവര്‍ ബെന്നി, വാച്ചര്‍ സജി, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.