ക്യാമ്പ്​ ഫോളോവേഴ്​സിന്​ ജോലി കാടുവെട്ടൽ

police 1 സിറ്റി പൊലീസ് കമീഷണർ കാളിരാജ് എസ്. മഹേഷി​െൻറ ക്യാമ്പ് ഒാഫിസിനു സമീപത്തെ കാട് ഫോളോവേഴ്സ് വെട്ടിനീക്കുന്നു police 2 സിറ്റി പൊലീസ് കമീഷണർ കാളിരാജ് എസ്. മഹേഷി​െൻറ ക്യാമ്പ് ഒാഫിസിനു സമീപത്തെ കാട് വെട്ടിനീക്കുന്നതിന് ഫോളോവേഴ്സിനെ വാഹനത്തിൽ കൊണ്ടുവന്നിറക്കുന്നു കോഴിക്കോട്: കാക്കിയണിഞ്ഞത് കാടുവെട്ടാനോ? എ.ആർ. ക്യാമ്പിലെ ഫോളോവേഴ്സ് ജോലിക്ക് നിയമിക്കപ്പെട്ട സഹപ്രവർത്തകരുടെ ജോലി കാണുേമ്പാൾ പൊലീസുകാർ സഹികെട്ട് ചോദിക്കുന്നതാണിത്. ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് നിയമവിരുദ്ധമായി ജോലിചെയ്യിക്കരുതെന്ന് മുഖ്യമന്ത്രിയും ഉന്നത അധികാരികളും പരസ്യശാസന നടത്തുേമ്പാഴാണ് എ.ആർ. ക്യാമ്പിലെ ഫോളോവേഴ്സിനെക്കൊണ്ട് കാടുവെട്ടിച്ചത്. സിറ്റി പൊലീസ് കമീഷണർ കാളിരാജ് എസ്. മഹേഷി​െൻറ ക്യാമ്പ് ഒാഫിസിനു സമീപത്തെ കുറ്റിക്കാടാണ് ഫോളോവേഴ്സിനെക്കൊണ്ടു വെട്ടിച്ചത്. ചൊവ്വാഴ്ച രാവിലെ 10ഒാടെ എ.ആർ. ക്യാമ്പിലെ അഞ്ചുപേരെ നിയോഗിച്ചാണ് കമീഷണറുടെ ക്യാമ്പ് ഒാഫിസിനു സമീപത്തെ കാടുവെട്ടിച്ചത്. നാലു സ്ത്രീ ജീവനക്കാരെയും ഒരു പുരുഷ ജീവനക്കാരനെയുമാണ് ജോലിക്ക് നിയോഗിച്ചത്. എന്നാൽ, നിയമാനുസൃതമായ േജാലിക്കാണ് നിയമിച്ചതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.