ബംഗാളിൽനിന്ന്​ ജോലിക്കായി എത്തിച്ച ഒമ്പത് കുട്ടികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: പശ്ചിമബംഗാളിൽനിന്ന് ജോലിക്കായി എത്തിച്ച ഒമ്പത് കുട്ടികളെ രക്ഷപ്പെടുത്തി. 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജാരാക്കി ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയതായി ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചു. ചൈൽഡ് ലൈൻ, ജില്ല ശിശുക്ഷേമ സംരക്ഷണ സമിതി, ജുവൈനൽ പൊലീസ്, തൊഴിൽ വകുപ്പ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു പരിശോധന. കമ്മത്ത് ലൈനിലെ പി.പി. ചെയിൻ ആൻഡ് മാനുഫാക്ചറിങ് യൂനിറ്റിലാണ് കുട്ടികളെ ജോലിക്കെത്തിച്ചത്. സ്വർണം ഉരുക്കി ആഭരണങ്ങളാക്കി മാറ്റുന്ന കേന്ദ്രമാണിത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിപ്രകാരം ടൗൺ പൊലീസ് കേസെടുത്തു. ബാലനീതി നിയമം, തൊഴിൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സ്ഥാപനത്തിലെ ജീവനക്കാരനെയും കുട്ടികളെ നഗരത്തിൽ എത്തിച്ച പശ്ചിമബംഗാൾ സ്വദേശിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.