കോഴിക്കോട്: വിനോദസഞ്ചാര വികസന കാര്യാലയത്തിൽ മൂർഖൻ കുഞ്ഞ് പരിഭ്രാന്തി പരത്തി. സിവിൽ സ്േറ്റഷനിൽ താഴെ നിലയിലെ ടൂറിസം റീജനൽ ജോ. രജിസ്ട്രാർ ഒാഫിസിലാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് ചുമരിനോട് ചേർന്ന് പാമ്പിൻകുഞ്ഞ് ഇഴയുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം എത്തി നടത്തിയ പരിശോധനയിൽ തറയിലെ ഷീറ്റിനടിയിൽനിന്ന് ഫോറസ്റ്റ് വാച്ചർ ഗിരീഷ് കോട്ടൂളി പാമ്പിൻ കുഞ്ഞിനെ പിടികൂടി. മൂന്നുദിവസം പ്രായമായ മൂർഖൻ കുഞ്ഞാണ് പിടിയിലായത്. രാത്രി വഴിതെറ്റി കയറിയതാവാമെന്ന് കരുതുന്നു. മൂർഖൻ ഒറ്റത്തവണ 35 മുട്ടവരെയിടുമെന്നതിനാൽ ഒാഫിസും പരിസരവും വൃത്തിയാക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.