കോഴിക്കോട്: വിദ്വേഷത്തിെൻറ മതവും രാഷ്ട്രീയവും കാമ്പസുകളുടെ സമാധാനം നശിപ്പിക്കുന്ന സാഹചര്യം ആശങ്കജനകമാണെന്ന് കോഴിക്കോട് ചേര്‍ന്ന ഐ.എസ്.എം സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. മത-രാഷ്ട്രീയ തീവ്രവാദികള്‍ കാമ്പസുകള്‍ പകുത്തെടുക്കുന്ന അവസ്ഥ ഇല്ലാതാക്കണം. കാമ്പസുകളുടെ സര്‍ഗാത്മകത തിരിച്ചുപിടിക്കാന്‍ ഗൗരവമായ ആലോചനകള്‍ നടക്കണം. കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നത് ശാശ്വത പരിഹാരമാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. പി.കെ. സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂർ, കെ.എം.എ. അസീസ്, ഡോ. അലി അക്ബര്‍ ഇരിവേറ്റി, അനീസ് പുത്തൂർ, പി.സി. മന്‍സൂർ, നൗഷാദ് കരുവണ്ണൂര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.