ബാലുശ്ശേരി: കേരളത്തിൽ എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്) അനുവദിക്കുമെന്ന കേന്ദ്ര സർക്കാറിെൻറ ഉറപ്പ് കിനാലൂരിന് പ്രതീക്ഷയാകുന്നു. കോഴിക്കോട്ട് സ്ഥാപിക്കുകയാെണങ്കിൽ കിനാലൂരിൽ 200 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചത്. എയിംസ് സ്ഥാപിച്ചാൽ മലബാർ മേഖലയോടൊപ്പം ബാലുശ്ശേരി കിനാലൂർ മേഖലക്ക് വികസനക്കുതിപ്പ് തന്നെയാണ് ഉണ്ടാവുക. വ്യവസായ വികസന വകുപ്പിെൻറ കീഴിൽ കിനാലൂരിൽ 308 ഏക്കർ സ്ഥലമാണ് നേരത്തേ ഉണ്ടായിരുന്നത്. ഇതിൽ വ്യവസായ വികസന കേന്ദ്രത്തിനും ഗവ. കോളജ്, ഉഷ സ്കൂൾ, കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷൻ എന്നിവക്കെല്ലാം സ്ഥലം നൽകിയതിനുശേഷം 120 ഏക്കർ ഭൂമിയാണ് ഇപ്പോൾ വ്യവസായ വകുപ്പിന് കീഴിലുള്ളത്. കിനാലൂർ എസ്റ്റേറ്റിെൻറ ഏക്കർ കണക്കിന് സ്ഥലം ഇവിടെയുണ്ട്. എയിംസിന് ആവശ്യമായ ബാക്കി സ്ഥലം ഇവിടെനിന്ന് അക്വയർ ചെയ്തെടുക്കാവുന്നതുമാണ്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചിരുന്നു. രാജ്യത്തെ ഒന്നാംനിര മെഡിക്കൽ, പഠന, ഗവേഷണ, ചികിത്സ സ്ഥാപനമായ എയിംസിന് 200 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും നിവേദനത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. 750 കിടക്കകളുള്ള ആശുപത്രിയിൽ നൂറിലേറെ എം.ബി.ബി.എസ് സീറ്റുകൾ, വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ, നഴ്സിങ് കോളജ് എന്നിവയുണ്ടാകും. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുള്ളവർക്കും 'എയിംസ്' യാഥാർഥ്യമായാൽ ഉപകാരപ്രദമാകും. കിനാലൂരിൽ ഇപ്പോൾ തന്നെ ചെറുതും വലുതുമായ ഒേട്ടറെ വ്യവസായ യൂനിറ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഒളിമ്പ്യൻ ഉഷയുടെ നേതൃത്വത്തിലുള്ള ഉഷ സ്കൂളിന് സ്വന്തമായി വിശാലമായ സിന്തറ്റിക് ട്രാക്കുമുണ്ട്. ആവശ്യമായ വൈദ്യുതിക്കായി 110 കെ.വി സബ്സ്റ്റേഷൻ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മലബാറിെൻറ വികസനത്തിന് വൻ കുതിപ്പാകുന്ന 'എയിംസ്' ബാലുശ്ശേരിയുടെ മുഖച്ഛായതന്നെ മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.