നന്തിബസാർ: വന്മുഖം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിെൻറ സഹായത്തോടെ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നുവന്ന പ്രചാരണ പ്രവർത്തനങ്ങൾ കലാശക്കൊട്ടോടെ സമാപിച്ച് കുട്ടിവോട്ടർമാർ പോളിങ് ബൂത്തിലേക്കെത്തി. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ സ്ഥാനാർഥി നിർണയം, പ്രചാരണം, തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, പ്രിസൈഡിങ് ഓഫിസറുടെ നേതൃത്വത്തിലുള്ള പരിശീലനം ലഭിച്ച പോളിങ് ഓഫിസർമാർ, ക്രമസമാധാന പാലനത്തിന് പൊലീസുകാർ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്യാൻ ചാനൽ സംഘം, തെരഞ്ഞെടുപ്പ് നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഏജൻറുമാർ തുടങ്ങി വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ യഥാർഥ തെരഞ്ഞെടുപ്പിെൻറ എല്ലാ നടപടിക്രമങ്ങളും പാലിച്ച് പൂർണമായും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. മെഹറിെൻറ നേതൃത്വത്തിൽ പോളിങ് ഓഫിസർമാരും മാനസിെൻറ നേതൃത്വത്തിലുള്ള പൊലീസുകാരും അദ്വൈതിെൻറ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഏജൻറുമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മൂടാടി കൃഷി ഓഫിസർ കെ.വി. നൗഷാദ്, കൃഷി അസിസ്റ്റൻറ് പി. നാരായണൻ എന്നിവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായെത്തി. വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയപ്പോൾ തൊട്ടടുത്ത എതിർസ്ഥാനാർഥിയെ 18 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ഹൈഫ ഖദീജയെ സ്കൂൾ ലീഡറായി പ്രഖ്യാപിക്കപ്പെട്ടു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ഹൈഫ ഖദീജക്കും െഡപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ധനഞ്ജയ് എസ്. വാസിനും എൻ. ശ്രീഷ്ന ഉപഹാര സമർപ്പണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.