ഓട്ടോ-ടാക്സി പണിമുടക്കിന്​ പിന്തുണ​

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ-ടാക്സി തൊഴിലാളികൾ ജൂലൈ മൂന്നിന് അർധരാത്രി മുതൽ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് ഒാേട്ടാ-ടാക്സി മോേട്ടാർ വർക്കേഴ്സ് യൂനിയൻ ജില്ല കോഒാഡിനേഷൻ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ ഓട്ടോ-ടാക്സി-ഗുഡ്സ്-ലൈറ്റ് മോട്ടോർ-കോൺട്രാക്ട് കാരേജ് വാഹനങ്ങൾ, സ്കൂൾ സർവിസ് നടത്തുന്ന ചെറിയ വാഹനങ്ങൾ ഉൾപ്പടെ പണിമുടക്കിൽ പങ്കുചേരുമെന്ന് ജില്ല കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓട്ടോ-ടാക്സി നിരക്ക് ശാസ്ത്രീയവും കാലോചിതവുമായി പുനർ നിർണയിക്കുക, ടാക്സി വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള അഡ്വാൻസ് ടാക്സ് ഈടാക്കുന്ന നടപടി റദ്ദ് ചെയ്യുക, ലൈസൻസും ബാഡ്ജും ഉള്ള മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധിയിൽ അംഗത്വം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കി​െൻറ ഭാഗമായി ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ലിങ്ക് റോഡ് കേന്ദ്രീകരിച്ചും നാലിന് രാവിലെ പത്ത് മണിക്ക് മുതലക്കുളം കേന്ദ്രീകരിച്ചും തൊഴിലാളികൾ പ്രകടനം നടത്തും. വാർത്തസമ്മേളനത്തിൽ സംയുക്ത േട്രഡ് യൂനിയൻ ജില്ല കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ കെ.കെ. മമ്മു, ചെയർമാൻ വി.സി. സേതുമാധവൻ, പി.കെ. നാസർ (എ.ഐ.ടി.യു.സി), അഡ്വ. ഇ. നാരായണൻ (ഐ.എൻ.ടി.യു.സി), യു.എ. ഗഫൂർ (എസ്.ടി.യു), ബിജു ആൻറണി (എച്ച്.എം.എസ്), ബഷീർ പാണ്ടികശാല (ഐ.എൽ.യു), കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.