നിയമലംഘനം: കുറ്റ്യാടി കെ.എം.സി ആശുപത്രിയിലെ സ്കാനിങ് യൂനിറ്റ് പൂട്ടി കോഴിക്കോട്: ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയവുമായി ബന്ധപ്പെട്ട പി.സി.പി.എൻ.ഡി.ടി ആക്ടിെൻറ ലംഘനത്തെതുടർന്ന് കുറ്റ്യാടി കെ.എം.സി ആശുപത്രിയിലെ അൾട്രാ സൗണ്ട് സ്കാനിങ് യൂനിറ്റ് ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടി. ആശുപത്രി അധികൃതർക്കെതിരെ നിയമലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പി.സി.പി.എൻ.ഡി.റ്റി ആക്ടിെൻറ ഗുരുതരമായ ലംഘനം കണ്ടെത്തിയത്. പരിശോധനയിൽ ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, പി.സി.പി.എൻ.ഡി.റ്റി അൈഡ്വസറി കമ്മിറ്റി മെംബർ ലീഗൽ എക്സ്പേർട്ട് അഡ്വ. നൂർബിന റഷീദ്, ഗവ. പ്ലീഡർ അഡ്വ. ജയകുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ സ്കാനിങ് സെൻററുകളും പി.സി.പി.എൻ.ഡി.റ്റി ആക്ട് കർശനമായി പാലിക്കണമെന്നും നിയമലംഘനം വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.