ബാലുശ്ശേരി: വൈകുണ്ഠം ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ മഹോത്സവം ജനുവരി എട്ടു മുതൽ 15 വരെ തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിെൻറ മുഖ്യകാർമികത്വത്തിൽ നടത്തും. എട്ടിന് വൈകീട്ട് ശുദ്ധിക്രിയകൾ, പ്രസാദശുദ്ധി, രക്ഷോഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, വാസ്തുപുണ്യാഹം, അത്താഴപൂജ. ഒമ്പതിന് ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ഉഷപൂജ, ഉച്ചപൂജ, കലശാഭിഷേകങ്ങൾ, വൈകീട്ട് ആറിന് സ്ഥലശുദ്ധി, ദീപാരാധന, ഭഗവതിസേവ, സർപ്പബലി, അത്താഴപൂജ. 10ന് മഹാഗണപതിഹോമം, വിഷ്ണുപൂജ, കലവറനിറക്കൽ, വൈകീട്ട് ദീപാരാധന, കൊടിയേറ്റം, വെടിക്കെട്ട്, തായമ്പക. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകൾ. 14ന് നഗരപ്രദക്ഷിണം വാദ്യമേളത്തിെൻറയും ഗജവീരന്മാരുടെ അകമ്പടിയോടും കൂടി താലപ്പൊലി എഴുന്നെള്ളത്ത്, വെടിക്കെട്ട്. 15ന് രാവിലെ എട്ടിന് ആറാട്ട്, തിരിച്ച് ക്ഷേത്രത്തിൽവന്ന് കൊടിയിറക്കം. ഉച്ചക്ക് 12.30 മുതൽ പ്രസാദ ഉൗട്ട്. ഉത്സവദിവസങ്ങിൽ തുലാഭാര വഴിപാടിനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.