ഫറോക്ക്: നഗരസഭ ആറാം ഡിവിഷനിൽ ശ്മശാനം -വാലഞ്ചേരിപ്പറമ്പ് റോഡ് നവീകരണം നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് റോഡ് സംരക്ഷണ കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി റോഡ് പ്രവൃത്തിക്ക് ഫണ്ട് പാസായിട്ടും ചില തൽപരകക്ഷികൾ പണിക്ക് തടസ്സം സൃഷ്ടിക്കുകയാണ്. ഈ വഴിമുടങ്ങിയത് ഒട്ടേറെ വിദ്യാലയങ്ങൾ, ഇ.എസ്.ഐ ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിലേക്ക് വാലഞ്ചേരി പ്രദേശക്കാർക്ക് സഞ്ചരിക്കാനുള്ള എളുപ്പവഴിയാണ് ഇതുമൂലം തടസ്സപ്പെട്ടത്. ഇത് ഉടൻ പരിഹരിക്കണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അസ്കർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സജീവൻ, അജയൻ കൂട്ടുങ്ങൽ, എ. അബ്ദുൽ ബഷീർ, ഖമറുദ്ദീൻ, കെ.പി. സലീം, ഷഫീഖ്, ടി. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.