കോഴിക്കോട്: സെൻറ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിെൻറ ദ്വി ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന ആഗോള പൂര്‍വ വിദ്യാർഥി സമ്മേളനത്തിെൻറ പ്രചാരണാര്‍ഥം സ്കൂളിലെ 225 വിദ്യാർഥികളും പൂര്‍വ വിദ്യാർഥികളും ചേര്‍ന്ന് കോഴിക്കോട് ആകാശവാണിക്ക് മുന്‍വശത്തുള്ള ബീച്ചില്‍ ഞായറാഴ്ച മണല്‍ ശില്‍പം നിർമിക്കുന്നു. ആഗോള പൂര്‍വ വിദ്യാർഥി സമ്മേളനത്തിൻറ എംബ്ലമാണ് നിർമിക്കുക. പത്തടി നീളത്തിലും വീതിയിലും നിർമിക്കുന്ന ഈ എംബ്ലം മണല്‍കൊണ്ടുള്ള ഏറ്റവും വലിയ എംബ്ലമായിരിക്കും. ശില്‍പി ഗുരുകുലം ബാബു നേതൃത്വം നല്‍കും. സ്‌കൂള്‍ വിദ്യാർഥികളുടെ വിളംബര ജാഥ നാലിന് ബീച്ചിലെത്തുന്നതോടെ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.