സി.പി.എം സഹായത്തോടെ വീട് കൈയേറിയതായി പരാതി

കുറ്റ്യാടി: കൈവേലിയിൽ . തീനൂർ മുണ്ടിയോട്ടുമ്മൽ ദാരിശാങ്കണ്ടി അന്ത്രുവാണ് മകനും മക​െൻറ ഭാര്യയും ചില ബന്ധുക്കളും ചേർന്ന് വീട് കൈയേറി നശിപ്പിക്കുകയും വേറെ പൂട്ടിട്ടതായും വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. സി.പി.എമ്മി​െൻറ മഹിള സംഘടനകൾ മൂന്നാഴ്ചയായി വീടിനു മുന്നിൽ സമരം നടത്തിവരികയാണ്. കിണറിൽ മാലിന്യമിട്ട് ഉപയോഗശൂന്യമാക്കിയിട്ടുമുണ്ട്. വീട്ടിൽ കയറാൻ സമ്മതിക്കാത്തതിനാൽ താനും ഭാര്യയും ആറുമാസമായി ബന്ധുവീടുകളിൽ മാറിമാറി താമസിക്കുകയാണ്. ആദ്യം ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് ഇവർ വീടുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്നും പിന്നീട് താൻ താസിക്കുന്ന വീട്ടിലും അതിക്രമങ്ങൾ തുടരുകയാണെന്നും അന്ത്രു പറഞ്ഞു. ത​െൻറ വീട്ടിലും ഭാര്യയുടെ സ്ഥലത്തും കയറുന്നതിനെതിരെ കോടതി ഉത്തരവുണ്ട്. ഭാര്യ സഹോദര​െൻറ പറമ്പിലെ തേങ്ങ പറിക്കാനും ഇവർ അനുവദിക്കുന്നില്ല. മക​െൻറ ഭാര്യ വ്യാജ പരാതി കൊടുത്തതിനാൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതാണ്. ത​െൻറ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാണ് അന്ത്രുവി​െൻറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.